ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

Australian Malayalee News ->

രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ലക്‌ഷ്യം വച്ചുകൊണ്ടുള്ള  സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റ് പാസ്സാക്കി. ഓസ്‌ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷൻ എന്ന ബില്ലിലെ ശുപാർശകൾ  ഉടൻതന്നെ രാജ്യത്ത് നടപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതനുസരിച്ച് രാജ്യത്തെ സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനു തത്തുല്യമായ പരിഗണന ടേഫ് കോഴ്‌സുകൾക്കും, മറ്റ് തൊഴിലധിഷ്ഠിത ഡിപ്ലോമ കോഴ്‌സുകൾക്കും ലഭിക്കും.

വിദ്യാഭ്യാസ മേഖലക്കുള്ള ഫണ്ടിങ് ഘടന തന്നെ പൊളിച്ചെഴുതപ്പെടുന്നതെന്ന് കരുതുന്ന പുതിയ നീക്കങ്ങൾ രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ കരുത്തുവർധിപ്പിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നു. പുതിയ നിയമം യാഥാർഥ്യമാകുന്നതോടെ സർവകലാശാലയിൽ നിന്നും ടേഫ്  കോഴ്‌സുകളിലേക്കും, തിരിച്ചുമെല്ലാം വിദ്യാർഥികൾക്ക് പുതിയ പത്ത് വേ തുറക്കപ്പെടും. മറ്റ് സാങ്കേതിക ബുദ്ധിമുട്ടുകളില്ലാതെ തന്നെ പരസ്പരം കോഴ്‌സുകൾ തിരഞ്ഞെടുക്കാനും, മാറ്റം വരുത്താനും പുതിയ ബില്ലിൽ ശുപാർശ ചെയുന്നുണ്ട്.

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ-പരിശീലന മേഖലയിലെ ഒരു വലിയ നാഴികകല്ലാണിതെന്നും, രാജ്യത്തെ തൊഴിലവസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ വിദ്യാർഥികളെ സജ്ജരാക്കുവാൻ പുതിയ വിദ്യാഭാസ കമ്മീഷൻ യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്നും സ്‌കിൽഡ് ആൻഡ് ട്രെയിനിങ് മന്ത്രി ആൻഡ്രു ഗൈൽസും സൂചിപ്പിച്ചു.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!