വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

Australian Malayalee News ->

വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം.

“Help to Buy” എന്ന പദ്ധതിയിലൂടെ, ഏകദേശം  $860,000 വരെ വിലയുള്ള വീടുകൾക്ക്  ഈ ഇളവ് ലഭ്യമാകും. ഇതിലൂടെ സാധാരണയായി ആവശ്യമായ വലിയ ഡെപ്പോസിറ്റ് തുകയില്ലാതെ തന്നെ സാധാരണക്കാർക്ക്  വീടെടുക്കാൻ കഴിയുന്നതാണ് പ്രധാന നേട്ടം. പദ്ധതിയുടെ ഭാഗമായി, വീടിന്റെ വിലയുടെ ഒരു വിഹിതം സർക്കാർ ഏറ്റെടുക്കും.

– പുതിയ വീടുകൾക്കായി സർക്കാർ 40% വരെ
– നിലവിലുള്ള വീടുകൾക്കായി 30% വരെ പങ്കാളിത്തം വഹിക്കും

ഇതോടെ വാങ്ങുന്നവരുടെ വായ്പാ ഭാരം ഗണ്യമായി കുറയും.

ഉദാഹരണം:
$800,000 വിലയുള്ള ഒരു വീട് വാങ്ങുമ്പോൾ, വെറും $16,000 (2%) ഡെപ്പോസിറ്റ് മതി. ശേഷിക്കുന്നതിൽ ഒരു വിഹിതം, അതായത് 40% തുകവരെ  സർക്കാർ ഏറ്റെടുക്കുന്നതിനാൽ, ബാങ്ക് ലോൺ തുക, അഥവാ തിരിച്ചടക്കേണ്ട തുക താരതമ്യേന കുറഞ്ഞിരിക്കും. ചുരുക്കത്തിൽ 42% തുക കഴിഞ്ഞുള്ള ലോണിന് മാത്രം പലിശ നൽകിയാൽ മതിയാകും.

എന്നാൽ, ഈ പദ്ധതിയിൽ സർക്കാർ വീടിന്റെ ഒരു വിഹിതം ഉടമസ്ഥതയിലുള്ളതിനാൽ, ഭാവിയിൽ വീട് വിറ്റാൽ ആ വിഹിതം തിരികെ നൽകേണ്ടതുണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്.

കൂടാതെ, ഈ പദ്ധതിക്ക് വരുമാനപരിധികളും നിലവിലുണ്ട്.

– വ്യക്തികൾക്ക് ഏകദേശം $100,000 വരെ
– ദമ്പതികൾക്ക് ഏകദേശം $160,000 വരെ

വീടുകളുടെ ഉയർന്ന വിലയും ജീവിതച്ചെലവും വർധിക്കുന്ന സാഹചര്യത്തിൽ, ആദ്യമായി വീടെടുക്കുന്നവർക്ക് ഈ പദ്ധതി വലിയ സഹായമാകും എന്ന് സർക്കാർ പ്രതീക്ഷിക്കുന്നു

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    Australian Malayalee News ->

    Australian Malayalee News -> ന്യൂ സൗത്ത് വെയിൽസിലെ ന്യൂ കാസ്റ്റിൽ എന്ന തീരദേശ പട്ടണത്തിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളി സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈ ഭൂഖണ്ഡത്തിലെ ആദ്യത്തെ മലയാളികളുടെ ജലാശയ ഇൻവെസ്റ്റ്മെന്റിലൂടെ ഒരു ചരിത്രമെഴുതി ചേർത്തു. കുടിയേറ്റ മലയാളികൾ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 26 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!