വിക്ടോറിയയിലെ എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.
രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ കാര്യമായി ബാധിക്കുന്ന…
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന പദ്ധതിയിലൂടെ, ഏകദേശം $860,000…
ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.
ന്യൂ സൗത്ത് വെയിൽസിലെ ന്യൂ കാസ്റ്റിൽ എന്ന തീരദേശ പട്ടണത്തിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളി സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈ ഭൂഖണ്ഡത്തിലെ ആദ്യത്തെ മലയാളികളുടെ ജലാശയ ഇൻവെസ്റ്റ്മെന്റിലൂടെ ഒരു ചരിത്രമെഴുതി ചേർത്തു. കുടിയേറ്റ മലയാളികൾ അതാത് പ്രദേശങ്ങളിൽ തങ്ങളുടെ കൂട്ടായ്മകൾക്ക്…
ഓസ്‌ട്രേലിയയിലെ സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ പുനരുദ്ധാരണത്തിന് ലക്‌ഷ്യം വച്ചുകൊണ്ടുള്ള സമഗ്രമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ബിൽ പാർലമെന്റ് പാസ്സാക്കി. ഓസ്‌ട്രേലിയൻ ടെർഷ്യറി എഡ്യൂക്കേഷൻ കമ്മീഷൻ എന്ന ബില്ലിലെ ശുപാർശകൾ ഉടൻതന്നെ രാജ്യത്ത് നടപ്പാക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇതനുസരിച്ച് രാജ്യത്തെ സർവകലാശാലയിൽ നിന്നുള്ള ബിരുദത്തിനു…
272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
ഓസ്‌ട്രേലിയയിൽ മെഡികെയർ സംവിധാനത്തിൽ കോടിക്കണക്കിന് ഡോളർ ആവശ്യക്കാരില്ലാതെ കിടക്കുന്നതായി സർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയൻ നിയമമനുസരിച്ച് ഒരു ഡോക്ടറുടെ സേവനം തേടുന്ന ആളിൽ നിന്നും സർക്കാർ സ്വീകരിക്കുന്ന ഫീസ് നിശ്ചിത ശതമാനം തിരികെ ലഭിക്കുവാൻ രോഗിക്ക് അവകാശമുണ്ട്. ഈ തുകയാണ്…
ഓസ്‌ട്രേലിയയിൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുടെ സർചാർജ് റിസർവ് ബാങ്ക് നിരോധിച്ചു.
https://www.facebook.com/reel/26132753379726600 ബാങ്കുകളുടെയും, ബിസിനസ്സ് സ്‌ഥാപനങ്ങളുടെയും എതിർപ്പുകൾക്കിടയിലും രാജ്യത്തെ ക്രഡിറ്റ് ഡെബിറ്റ് കാർഡുകളിൽ നിന്നും ഈടാക്കിയിരുന്ന സർചാർജ് നിർത്തലാക്കുവാൻ ഓസ്‌ട്രേലിയൻ റിസർവ് ബാങ്ക് തീരുമാനിച്ചു. പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. ഒരു വർഷം 1.6 ബില്യൺ ഡോളർ ജനങ്ങൾക്ക് ലാഭിക്കാനാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.…
വിലവർദ്ധനവിന് തടയിടാൻ എക്സൈസ് തീരുവയും, റോഡ് യൂസേഴ്സ് തീരുവയും വെട്ടികുറച്ച് ഓസ്‌ട്രേലിയൻ സർക്കാർ.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോൾ/ഡീസൽ വിലയിൽ വന്ന വർദ്ധനവിന് ആശ്വാസം നൽകുവാൻ ഫെഡറൽ സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ഇതനുസരിച്ച് 52 സെന്റിലേറെയുണ്ടായിരുന്ന ടാക്സ് നേർ പകുതിയാക്കി. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ…
ഇന്ധന പ്രതിസന്ധി മറികടക്കുവാൻ വിമാനങ്ങൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും.
എയർ ന്യൂസീലാന്റ് അടക്കമുള്ള ഓഷ്യാനിയയിലെ മുൻ നിര വിമാനകമ്പനികൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് കടക്കുവാൻ ആലോചിക്കുന്നു. തുടരെത്തുടരെയുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കുവാൻ തുടക്കമെന്ന നിലയിൽ റീജിണൽ സർവീസുകളിൽ ഇന്ധനത്തിനുപകരമായി ഇലക്ട്രിക് സാങ്കേതിക വിദ്യ ഉടൻ പരീക്ഷിക്കുമെന്ന് എയർ ന്യൂസീലൻഡ് സി.ഇ.ഒ നിഖിൽ…
ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി…
പെർത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മരവിപ്പ് അനുഭവപ്പെട്ടേക്കും.
അനിയന്ത്രിതമായി വിലയുയർന്നുവരുന്ന വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ റിയൽഎസ്റ്റേറ്റ് വിപണി കൂപ്പുകുത്തുന്നതിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ഇക്കാലമത്രയും പരമാവധി അഞ്ചു വര്ഷം കഴിയുന്ന സമയത്ത് ഒരു വ്യതിയാനം വിലയുടെയും, ലഭ്യതയുടെയും രംഗത്ത് വന്നിരുന്നെങ്കിൽ ഇക്കഴിഞ്ഞ 8 വർഷമായി അതായത് കോവിഡിന് ശേഷം ഉയർന്നു തുടങ്ങിയ വീടുകളുടെ…
വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.









