വിലവർദ്ധനവിന് തടയിടാൻ എക്സൈസ് തീരുവയും, റോഡ് യൂസേഴ്സ് തീരുവയും വെട്ടികുറച്ച് ഓസ്‌ട്രേലിയൻ സർക്കാർ.
യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ക്രൂഡോയിലിന്റെ വില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോൾ/ഡീസൽ വിലയിൽ വന്ന വർദ്ധനവിന് ആശ്വാസം നൽകുവാൻ ഫെഡറൽ സർക്കാർ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. ഇതനുസരിച്ച് 52 സെന്റിലേറെയുണ്ടായിരുന്ന ടാക്സ് നേർ പകുതിയാക്കി. ഇതോടെ ഏപ്രിൽ ഒന്ന് മുതൽ…
ഓസ്‌ട്രേലിയയിൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുന്നു. 2 ബില്യൺ ഡോളർ ഇക്കഴിഞ്ഞവർഷം നഷ്ടപ്പെട്ടെന്ന് കണക്കുകൾ
രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി ഇതിനു മുൻപും റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇക്കഴിഞ്ഞ വർഷത്തെ പണാപഹരണത്തിന്റെ കണക്കുകൾ ഓസ്‌ട്രേലിയൻ കോമ്പറ്റിഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ പുറത്തുവിട്ടപ്പോളാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി…
ലൈംഗീകാതിക്രമ പരാതികൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ന്യൂ സൗത്ത് വെയിൽസ് സർക്കാർ.
സിഡ്‌നി : രാജ്യത്ത് വർധിച്ചുവരുന്ന ലൈംഗീകാതിക്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായി നിയമം കർശനമാക്കുവാൻ സർക്കാർ തീരുമാനിച്ചതായി പ്രീമിയർ ക്രിസ്സ് മിൻസ് അറിയിച്ചു. അതിക്രമങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കുന്നതിനും, അതുവഴി ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനും ലക്‌ഷ്യം വച്ചുള്ള സമഗ്രമായ നിയമനിര്മാണത്തിനാണ് സർക്കാർ…
ഈദ് ചടങ്ങിനെത്തിയ പ്രധാനമന്ത്രിയെ കൂവി വിളിച്ച് മതഭ്രാന്തന്മാർ.
സിഡ്‌നി : ഈദുൽ ഫിത്തർ ആഘോഷിക്കുന്ന രാജ്യത്തെ വിശ്വാസിസമൂഹത്തിന് പെരുന്നാൾ ആശംസകൾ നേരാൻ എത്തിയ രാജ്യത്തെ പ്രധാനമന്ത്രിയെ പോലും കൂവി വിളിച്ച് ഓടിക്കുവാൻ മതഭ്രാന്തന്മാർ തയ്യാറായിരിക്കുന്നു. സിഡ്‌നിയിലെ ലകേമ്പ മോസ്കിലാണ് ഈദ് ചടങ്ങിൽ പങ്കെടുക്കുവാൻ പ്രധാനമന്ത്രി ആന്റണി ആൽബണിസിയും, ആഭ്യന്തര മന്ത്രി…
സൗത്ത് ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടിക്ക് തകർപ്പൻ ജയം. പീറ്റർ മാലിനോസ്‌കാസ് മന്ത്രിസഭ വീണ്ടും അധികാരത്തിൽ
അഡ്ലൈഡ് : പീറ്റർ മാലിനോസ്‌കാസ് രണ്ടാം തവണയും വിജയിച്ചതോടെ ദക്ഷിണ ഓസ്‌ട്രേലിയയിൽ ലേബർ പാർട്ടി വിജയം ഉറപ്പിച്ച് ഭരണത്തിലേറി. പ്രതിപക്ഷ നേതാവ് ആഷ്ടൺ ഹൺ ബറോസ വാലിയിലെ ഷുബെർട്ടിന്റെ സീറ്റ് നിലനിർത്തിയെങ്കിലും പാർട്ടിക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കേവലഭൂരിപക്ഷത്തിന് ആവശ്യമായ 24…
രാജ്യത്ത് ലൈം ഡിസീസ് പടരുന്നു. സമ്മതിക്കാതെ ആരോഗ്യവകുപ്പും സർക്കാരും.
കാൻബറ: ലോകമെമ്പാടും അതീവ ഗുരുതരമായ ആരോഗ്യപ്രശ്നമായി അംഗീകരിക്കപ്പെട്ട ‘ലൈം ഡിസീസ്’ (Lyme disease) ഓസ്‌ട്രേലിയയിൽ വൻ വിവാദമാകുന്നു. എട്ടുക്കാലി വർഗ്ഗത്തിൽപ്പെട്ട ഉണ്ണികളുടെ (Tick) കടിയേറ്റാൽ പടരുന്ന ഈ രോഗം സന്ധികൾ, ഹൃദയം, നാഡീവ്യൂഹം എന്നിവയെയാണ് പ്രധാനമായും ബാധിക്കുന്നത്. ജസ്റ്റിൻ ബീബർ, അവ്‌റിൽ ലവിഗ്നെ,…
സമയമാറ്റം ഏപ്രിൽ 5ന്. ഇനി ഒരു മണിക്കൂർ പുറകിലേക്ക്
മെൽബൺ: തണുപ്പുകാലം പടിവാതിൽക്കൽ എത്തിയതോടെ ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം അവസാനിക്കുന്നു. അടുത്ത മാസം അഞ്ചാം തീയതി മുതൽ രാജ്യത്തെ പ്രധാന സംസ്ഥാനങ്ങളിൽ ക്ലോക്കിലെ സമയം ഒരു മണിക്കൂർ പുറകോട്ട് മാറ്റും. ഇതോടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാൻ…
ഓസ്‌ട്രേലിയയിൽ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികൾ പഠിക്കാൻ ദേശീയ സർവ്വേ
കാൻബെറ: ഓസ്‌ട്രേലിയയിൽ ക്രിസ്തീയ വിശ്വാസികളും സ്ഥാപനങ്ങളും നേരിടുന്ന നിയമപരവും സാംസ്കാരികവുമായ വെല്ലുവിളികൾ രേഖപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക പഠന റിപ്പോർട്ട് മെയ് മാസത്തിൽ പുറത്തിറങ്ങും. കാൻബെറയിലെ പാർലമെൻ്റ് മന്ദിരത്തിൽ പ്രകാശനം ചെയ്യാനിരിക്കുന്ന ‘ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ഫ്രീഡം ഇൻഡക്സി’ന് മുന്നോടിയായി വിപുലമായ ദേശീയ…
സിഡ്നിയിൽ അസാധാരണമായ ഈർപ്പം; ചൂട് തുടരാൻ സാധ്യത
സിഡ്നി ∙ കഴിഞ്ഞ ദിവസങ്ങളായി സിഡ്നിയിൽ അസാധാരണമായ ഉയർന്ന ഈർപ്പവും ചൂടും അനുഭവപ്പെടുന്നതായി കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. സാധാരണയായി ശരത്കാലത്തിലേക്ക് കടക്കുമ്പോൾ ഈർപ്പം കുറയേണ്ട സമയമാണെങ്കിലും, ഇത്തവണ വായുവിലെ ഈർപ്പനിരക്ക് സാധാരണയേക്കാൾ കൂടുതലാണ്. Australian Bureau of Meteorology (BOM) വ്യക്തമാക്കുന്നതു…
വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.











