ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

Australian Malayalee News ->

ന്യൂ സൗത്ത് വെയിൽസിലെ ന്യൂ കാസ്റ്റിൽ എന്ന തീരദേശ പട്ടണത്തിലേക്ക് കുടിയേറിയ ഒരുപറ്റം മലയാളി സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈ ഭൂഖണ്ഡത്തിലെ ആദ്യത്തെ മലയാളികളുടെ ജലാശയ ഇൻവെസ്റ്റ്മെന്റിലൂടെ ഒരു ചരിത്രമെഴുതി ചേർത്തു. കുടിയേറ്റ മലയാളികൾ അതാത് പ്രദേശങ്ങളിൽ തങ്ങളുടെ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുമെങ്കിലും വെള്ളത്തിൽ പണമെറിയുന്നത് അത്യപൂർവ കാഴ്ചയാണ്. 50 കുടുംബങ്ങളിൽ നിന്നായി 239 പേരടങ്ങുന്ന ക്ലബ് അംഗങ്ങൾ ചേർന്ന് രൂപം നൽകിയ ന്യൂ കാസ്റ്റിൽ മലയാളി ബോട്ട് ക്ലബ് ഇതോടെ ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് പുതുചരിത്രമാണ് സമ്മാനിച്ചിരിക്കുന്നത്.

സിഡ്‌നി, മെറ്റ്ലാന്റ്, ന്യൂകാസ്റ്റിൽ എന്നിവിടങ്ങളിൽ താമസിക്കുന്നവരാണ് ക്ലബ്ബ് അംഗങ്ങൾ. താല്പര്യമുള്ളവർക്ക് ഈ ചരിത്രയാത്രയിൽ ഭാഗഭാക്കാകാനും അവസരമുണ്ട്. സതേൺ ഹെമിസ്ഫിയറിലെ തടാകത്തിലെ  ഓളപ്പരപ്പിൽ ആർത്തുല്ലസിക്കുവാൻ ആഗ്രഹമുള്ളവർക്ക് ക്ലബ്ബിന്റെ കവാടം തുറന്നിട്ടിരിക്കുകയാണെന്ന് പ്രസിഡണ്ട് അരുൺ അറിയിച്ചു.

ജെറ്റി റോവിങ്, വാട്ടർ പവർ സ്പോർട്ട്, ജെറ്റ്സ്കി റൈഡ്, ഫിഷിങ്, കാനോയിങ് എന്നിങ്ങനെ ജലാശയ സ്പോർട്ട്സുകളിൽ ശ്രദ്ധയൂന്നുന്ന ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വികാരി ഫാ. ജോയ്‌സ്,ക്ലബ് ഫൗണ്ടർ ടോണി, പ്രസിഡണ്ട് അരുൺ, സെക്രട്ടറി അർണോൾഡ്, സ്പോൺസർമാരായ  A1 ഫിനാൻസ് ഉടമ അജീഷ്, കവറെക്സ് വിൻഡോസ് ഫാഷൻ ഉടമ സാൻസ്, ബെല്ലെ പ്രോപ്പർട്ടി ഉടമ ജിസ് എന്നിവർ പങ്കെടുത്തു.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 96 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 120 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 157 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 109 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 276 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 206 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!