യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കി ഓസ്‌ട്രേലിയ.

Australian Malayalee News ->

എട്ട് വർഷത്തെ നിരന്തര ചർച്ചകൾക്കൊടുവിൽ, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യൂറോപ്യൻ യൂണിയനുമായി ഓസ്‌ട്രേലിയസ്വതന്ത്ര വ്യാപാരകരാർ യാഥാർഥ്യമായി. ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാകുന്നതോടെ ഓസ്‌ട്രേലിയയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള വ്യാപാര, നിക്ഷേപ തടസ്സങ്ങൾ മാറും. പ്രത്യക്ഷമായിത്തന്നെ ഏകദേശം 450 ദശലക്ഷം ഉപഭോക്താക്കൾക്ക് വരും നാളുകളിൽ ഗുണകരമാകുന്ന കരാർ ഓസ്‌ട്രേലിയൻ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലാണ്.

പ്രധാനമന്ത്രി ആന്റണി അൽബനീസും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്നും, വ്യാപാര, ടൂറിസം മന്ത്രി സെനറ്റർ ഡോൺ ഫാരെലും, യൂറോപ്യൻ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണർ മരോസ് സെഫ്‌കോവിച്ചും ചേർന്ന് സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾ വിജയകരമായി അവസാനിച്ചതായി പ്രഖ്യാപിച്ചു.

പുതിയ കരാർ നിലവിൽ വരുന്നതോടെ ഓസ്‌ട്രേലിയയുടെ നിലവിലെ കയറ്റുമതി മൂല്യത്തിന്റെ 98 ശതമാനവും യൂറോപ്യൻ യൂണിയനിൽ ഡ്യൂട്ടി ഫ്രീയായി നൽകും. കാർഷിക ഉൽപ്പന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിട്ടുള്ള ഏതാണ്ട് എല്ലാ തീരുവകളും ഒഴിവാക്കുന്നതിലൂടെ ഓസ്‌ട്രേലിയൻ കർഷകർക്കും ഉൽപ്പാദകർക്കും പ്രയോജനകരാകും.

വൈൻ, നട്‌സ്, പഴങ്ങളും പച്ചക്കറികളും, തേൻ, ഒലിവ് ഓയിൽ, മിക്ക പാലുൽപ്പന്നങ്ങളും, ഗോതമ്പ്, ബാർലി, സമുദ്രവിഭവങ്ങൾ, ബീഫ്, ആട്ടിറച്ചി, പഞ്ചസാര, അരി, ഗോതമ്പ് ഗ്ലൂറ്റൻ, സ്കിംഡ് പാൽപ്പൊടി, പ്രകൃതിദത്ത വെണ്ണ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ ഓസ്‌ട്രേലിയൻ വൈൻ ഉൽപ്പാദകർക്കും കയറ്റുമതിക്കാർക്കും മാത്രം പ്രതിവർഷം ഏകദേശം 37 മില്യൺ ഡോളറിന്റെ നേട്ടമുണ്ടാകും.

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതിക്ക് ഓസ്‌ട്രേലിയയും മിക്ക താരിഫുകളും നീക്കം ചെയ്തതിനാൽ യൂറോപ്യൻ വൈൻ, സ്പിരിറ്റ്, ബിസ്‌ക്കറ്റുകൾ, ചോക്ലേറ്റുകൾ, പാസ്ത തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ഓസ്‌ട്രേലിയൻ മാർക്കറ്റിലും വില കുറയും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഓസ്‌ട്രേലിയ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ പൂർണ്ണ അർഥത്തിൽ യാഥാർഥ്യമാകും.

  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 26 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!