ഇന്ധന പ്രതിസന്ധി മറികടക്കുവാൻ വിമാനങ്ങൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് മാറിയേക്കും.

Australian Malayalee News ->
എയർ ന്യൂസീലാന്റ് അടക്കമുള്ള ഓഷ്യാനിയയിലെ മുൻ നിര വിമാനകമ്പനികൾ ഇലക്ട്രിക് സാങ്കേതിക വിദ്യയിലേക്ക് കടക്കുവാൻ ആലോചിക്കുന്നു. തുടരെത്തുടരെയുള്ള ഇന്ധന പ്രതിസന്ധി പരിഹരിക്കുവാൻ തുടക്കമെന്ന നിലയിൽ റീജിണൽ സർവീസുകളിൽ ഇന്ധനത്തിനുപകരമായി ഇലക്ട്രിക് സാങ്കേതിക വിദ്യ ഉടൻ പരീക്ഷിക്കുമെന്ന് എയർ ന്യൂസീലൻഡ് സി.ഇ.ഒ  നിഖിൽ രവിശങ്കർ അറിയിച്ചു. ഏറെ വൈകാതെ മറ്റ് അയർലൈൻസും ഇത്തരം സാങ്കേതികവിദ്യകൾ പരീക്ഷിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
മിഡിൽ ഈസ്റ്റിലെ സംഘർഷം കാരണം ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഓസ്‌ട്രേലിയയിലെയും ന്യൂസിലൻഡിലെയും ജനങ്ങൾ കൂട്ടത്തോടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറുന്നു.
ആഗോളതലത്തിൽ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി മറികടക്കുവാൻ ജനങ്ങൾ കൂടുതലായി ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു.  മിക്ക ബാങ്കുകളിലും ഇലക്ട്രിക് കാറുകൾക്കുള്ള ലോണുകളിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ രണ്ടിരട്ടിയിലധികം വർധിച്ചതായും ബാങ്കുകൾ സൂചിപ്പിച്ചു.
യുദ്ധത്തിന് തൊട്ടുമുൻപ് വരെ മന്ദഗതിയിലായിരുന്ന ഇലക്ട്രിക് കാർ വിപണി കഴിഞ്ഞ ഒരു മാസമായി പ്രതിശീർഷ വിൽപ്പനയിൽ രണ്ടിരട്ടിയിലേറെ വർധിച്ചതായി നിർമ്മാതാക്കളും അറിയിച്ചു. ഈ വർഷമവസാനത്തോടെ ഓസ്‌ട്രേലിയയിലെയും, ന്യൂ സീലാന്റിലെയും കാർ വിപണിയിലെ 20 ശതമാനവും ഇലക്ട്രിക് കാറുകൾ കയ്യടക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    Australian Malayalee News ->

    Australian Malayalee News ->വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാരിന്റെ പുതിയ സഹായ പദ്ധതിയിലൂടെ വലിയ ഇളവുകൾ പ്രഖ്യാപിച്ചു. ഇനി ആദ്യ വീട് വാങ്ങുന്നവർക്ക് വെറും 2% ഡെപ്പോസിറ്റ് നൽകി വീടുകൾ സ്വന്തമാക്കാം. “Help to Buy” എന്ന…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 29 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 124 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!