https://www.youtube.com/watch?v=KH-auGz0NBA
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സർജൻ വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ഓടനാവട്ടം കുടവട്ടൂർ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപ്(42) കുറ്റക്കാരനെന്നു കോടതി.
കൊല്ലം അഡീഷണല്‍ സെഷൻസ് ജഡ്ജി പി. എൻ. വിനോദാണ് ഇന്നു രാവിലെ വിധി പ്രസ്താവിച്ചത്.
കോട്ടയം മുട്ടുചിറ പട്ടാളംമുക്ക് നന്ദിച്ചിറക്കാലായില്‍ കെ. ജി. മോഹൻദാസിന്‍റെയും വസന്തകുമാരിയുടെയും ഏക മകളായിരുന്നു ഡോ. വന്ദനദാസ്.2023 മേയ് 10ന് പുലർച്ചെയായിരുന്നു ക്രൂരമായ കൊലപാതകം.
പോലീസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച അധ്യാപകനായ പ്രതി സർജിക്കല്‍ കത്രിക ഉപയോഗിച്ച് വന്ദനയെ കുത്തുകയായിരുന്നു. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കുറ്റപത്രം സമർപ്പിച്ചത്. മിയണ്ണൂർ അസീസിയ മെഡി.കോളജ് വിദ്യാർഥിനിയായിരുന്നു വന്ദന. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും.






