https://www.youtube.com/watch?v=ktnR0M9dZdM
ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് വിശ്വാസികള്‍. ശവ്വാല്‍ മാസപ്പിറവി കാണുന്നതനുസരിച്ച് മാർച്ച് 20 നോ അല്ലെങ്കില്‍ 21 നോ ആയിരുക്കും പെരുന്നാള്‍.പെരുന്നാള്‍ ദിനത്തില്‍ സ്കൂളുകള്‍ക്കും അവധിയായിരിക്കും.
ഉത്തർപ്രദേശിലും ഡല്‍ഹിയിലും മാർച്ച് 21 ഔദ്യോഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.. ബിഹാർ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഈദ് പ്രാധാന്യമുള്ളതിനാല്‍ സ്കൂളുകള്‍ക്ക് ഒന്നിലേറെ ദിവസം അവധി ലഭിച്ചേക്കാം. തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ സ്കൂളുകള്‍ക്ക് മാർച്ച് 20, 21 തീയതികളില്‍ അവധി പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തില്‍ ശവ്വാല്‍ പിറവി സാധാരണയായി നേരത്തെ ദൃശ്യമാകുന്നതിനാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അവധി തീയതികളില്‍ മാറ്റം വന്നേക്കാം. 19 നായിരുന്നു കേരളത്തില്‍ വ്രതാംരംഭം. വ്യാഴാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ 30ാം ദിവസം പെരുന്നാള്‍ ആഘോഷിക്കാം. എന്നാല്‍ ദൃശ്യമായില്ലെങ്കില്‍ 30 നോമ്പും പൂർത്തിയാക്കി ശനിയാഴ്ചയാകും പെരുന്നാള്‍.
സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ ഫെബ്രുവരി 18ന് തന്നെ വ്രതാരംഭം തുടങ്ങിയിരുന്നു. ബുധാനാഴ്ച മാസപ്പിറവി ദൃശ്യമായാല്‍ വ്യാഴാഴ്ചയായിരിക്കും അവിടെ പെരുന്നാള്‍. അല്ലെങ്കില്‍ നോമ്പ് 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും.






