NDIS തട്ടിപ്പുകൾ രാജ്യത്ത് ഏറിവരുന്നു. 8 ലക്ഷം അടിച്ചുമാറ്റിയ സംഘം ജയിലിലായി.

Australian Malayalee News ->
മെൽബൺ : ഓസ്‌ട്രേലിയയിലെ ഭിന്നശേഷി ഇൻഷുറൻസ് പദ്ധതിയായ NDIS പദ്ധതിയിൽ സമീപകാലത്തായി തട്ടിപ്പുകൾ ഏറി വരുന്നതായി റിപ്പോർട്ട്. മെൽബണിലെ ഒരു സ്‌ഥാപനത്തിന്റെ പേരിൽ 8 ലക്ഷം ഡോളർ തട്ടിയെടുത്ത സംഘത്തിലെ അഞ്ചുപേരെ കോടതി ശിക്ഷിച്ചു. സംഘത്തിലെ പ്രധാനിയെ 7 വർഷം തടവുശിക്ഷയും മറ്റു 2 പേർക്ക് അഞ്ചു വർഷത്തെ തടവും സംഘത്തിലെ രണ്ട്‌ സ്ത്രീകൾക്ക് കമ്യുണിറ്റി സേവനവും, മറ്റു ശിക്ഷകളും  കോടതി വിധിച്ചു.
സമീപകാലത്തായി ഇത്തരത്തിൽ വ്യാപകമായ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘം അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരായ കുട്ടികളുള്ള കുടുംബങ്ങൾ പോലും പലവിധത്തിൽ കൃത്രിമം കാട്ടി പണം തട്ടിയെടുക്കുന്നതായും റിപ്പോർട്ടിലുണ്ട്. സ്വന്തം പേരിൽ ഒരു NDIS സ്‌ഥാപനം തുടങ്ങി അതിന്റെ തണലിൽ  വ്യാജ രേഖകൾ ഹാജരാക്കി പണം തട്ടുന്ന സ്‌ഥാപനങ്ങളും കൂണുപോലെ മുളച്ചുപൊങ്ങുന്നതായി റിപ്പോർട്ടിലുണ്ട്.
ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗം ചെയുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്നും, ഇത്തരം തട്ടിപ്പുകൾ നടത്തുന്നവർക്ക് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും, പൊതുപണം സംരക്ഷിക്കുന്നതിനും, ക്ഷേമ സംവിധാനങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനും വിവിധ അന്വേഷണ ഏജൻസികളെ ഏകോപിപ്പിച്ചുകൊണ്ട് വരും നാളുകളിൽ കർശനമായ അന്വേഷണങ്ങൾ നടത്തുമെന്ന്  എ എഫ്.പി. ഡിറ്റക്ടീവ് സൂപ്രണ്ട് ബെർണാഡ് ഗീസൻ മുന്നറിയിപ്പ് നൽകി
  • Related Posts

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    Australian Malayalee News ->

    Australian Malayalee News -> രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ശുദ്ധീകരണശാലയായ ജിലോങിലെ  കാരിയോ ഓയിൽ റിഫൈനറിയിൽ ഇന്നലെ അർദ്ധരാത്രിയോടെ സംഭവിച്ച തീപിടുത്തത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം. പത്ത് മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമാക്കുവാൻ കഴിഞ്ഞില്ലെന്നത് രാജ്യത്തെ ഇന്ധന…

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    Australian Malayalee News ->

    Australian Malayalee News -> ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഈ വരുന്ന ഞായറാഴ്ച നാഴികമണികൾ  ഒരു മണിക്കൂർ പുറകിലേക്ക്നീക്കിവെക്കും. ഈസ്റ്റർ ദിനമായ ഏപ്രിൽ 5 ഞായറാഴ്ച  വെളുപ്പിന് 4 മണിയാകുമ്പോഴാണ് എല്ലാ ഘടികാരസൂചികളും ഒരു മണിക്കൂർ പിന്നോട്ടാക്കി 3 മണിയാക്കി മാറ്റുന്നത്. ഇതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *

    You Missed

    വിക്ടോറിയയിലെ  എണ്ണ ശുദ്ധീകരണശാലക്ക് തീപിടിച്ചു. കനത്ത നാശവും ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന് റിപ്പോർട്ട്.

    • By Shibu
    • April 16, 2026
    • 2 views

     വെസ്റ്റേൺ ഓസ്ട്രേലിയയിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് വലിയ ആശ്വാസധനം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ.

    • By Shibu
    • April 15, 2026
    • 25 views

    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    • By Shibu
    • April 2, 2026
    • 48 views
    ന്യൂ കാസ്റ്റലിലെ കുടിയേറ്റ മലയാളികൾ വ്യത്യസ്‌ഥമായൊരു പാത വെട്ടിത്തെളിക്കുന്നു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ മലയാളി ബോട്ട് ക്ലബ്ബിന് തുടക്കം കുറിച്ചു.

    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    • By Shibu
    • April 1, 2026
    • 28 views
    ഡേ ലൈറ്റ് സേവിങ്ങ് സമയമാറ്റം ഈ ഞായറാഴ്ച.

    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    • By Shibu
    • April 1, 2026
    • 123 views
    ഓസ്‌ട്രേലിയയിലെ  സാങ്കേതിക വിദ്യാഭാസത്തിനും, സർവകലാശാല ബിരുദത്തിനും തുല്യപ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ.

    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.

    • By Shibu
    • March 31, 2026
    • 115 views
    272 മില്യൺ ഡോളർ ആവശ്യക്കാരില്ലാതെ മെഡികെയറിൽ കെട്ടികിടക്കുന്നു.
    error: Content is protected !!